മീര സച്ച്‌ദേവ ഉള്‍പ്പെടെ 5 ഇന്ത്യന്‍ വംശജര്‍ക്ക് അമേരിക്കന്‍ പ്രസി. ബൈഡന്‍ മാപ്പു നല്‍കി

-പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി സി: പ്രസിഡന്റ് ജോ ബൈഡന്‍ മാപ്പ് നല്‍കിയ 1,500 ഓളം പേരില്‍ മീര സച്ച്‌ദേവ ഉള്‍പ്പെടെ അഞ്ചു ഇന്ത്യന്‍-അമേരിക്കക്കാരും ഉള്‍പ്പെടുന്നു. സമീപകാലത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്കു അമേരിക്ക മാപ്പു നല്‍കുന്നത് ഇതാദ്യമാണ്.
മീര സച്ച്‌ദേവ, ബാബുഭായ് പട്ടേല്‍, കൃഷ്ണ മോട്ടെ, വിക്രം ദത്ത, ഷെലിന്ദര്‍ അഗര്‍വാള്‍ എന്നിവരാണ് മാപ്പു ലഭിച്ച അഞ്ചു ഇന്ത്യന്‍-അമേരിക്കക്കാര്‍. 2012 ഡിസംബറില്‍, ഡോ. മീര സച്ച്ദേവയ്ക്ക് 20 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിനു പുറമെ നടത്തിയിരുന്ന മുന്‍ മിസിസിപ്പി കാന്‍സര്‍ സെന്ററിലെ തട്ടിപ്പിന് ഏകദേശം 8.2 ദശലക്ഷം ഡോളര്‍ തിരിച്ചടയ്ക്കാനും ഉത്തരവിട്ടിരുന്നു. മീര സച്ച്‌ദേവയ്ക്ക് ഇപ്പോള്‍ 63 വയസ്സാണ്. 2013-ല്‍ ആരോഗ്യ സംരക്ഷണ തട്ടിപ്പ് ഗൂഢാലോചന, മയക്കുമരുന്ന് ഗൂഢാലോചന, അനുബന്ധ വഞ്ചന, മയക്കുമരുന്ന് ലംഘനം തുടങ്ങിയ 26 കുറ്റങ്ങള്‍ ചുമത്തിയാണ് ബാബുഭായ് പട്ടേലിനെ 17 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നത്.
2013ല്‍, 54കാരനായ കൃഷ്ണ മോട്ടെ, 280 ഗ്രാമില്‍ കൂടുതല്‍ ക്രാക്ക് കൊക്കെയ്നും 500 ഗ്രാമില്‍ കൂടുതല്‍ കൊക്കെയ്നും വിതരണം ചെയ്തതിനും സഹായിയായും പ്രേരകനായും ക്രാക്ക് കൊക്കെയ്ന്‍ വിതരണം ചെയ്തതിനും ശിക്ഷിക്കപ്പെട്ടതിന് പുറമെ ജീവപര്യന്തം തടവിനും ശിക്ഷിക്കപ്പെട്ടിരുന്നു.
മെക്സിക്കന്‍ മയക്കുമരുന്ന് സംഘടനയ്ക്കായി ദശലക്ഷക്കണക്കിന് ഡോളര്‍ വെളുപ്പിക്കാന്‍, പെര്‍ഫ്യൂം വിതരണ ബിസിനസ്സ് ഉപയോഗിച്ചതിനാണ് 63കാരനായ വിക്രം ദത്തയെ 2012 ജനുവരിയില്‍ മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതി 235 മാസം തടവ് ശിക്ഷിച്ചത്.
48കാരനായ ഷെലിന്ദര്‍ അഗര്‍വാളിന് 2017ല്‍ നിയമവിരുദ്ധമായി ഒപിയോയിഡുകള്‍ നല്‍കിയതിനും ആരോഗ്യ പരിരക്ഷാ വഞ്ചനയ്ക്കും 15 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. അഗര്‍വാളിനോട് 6.7 മില്യണ്‍ ഡോളര്‍ പിഴ ശിക്ഷിച്ചു. ഇതിനു പുറമെ ഹണ്ട്സ്വില്ലിലെ ടര്‍ണര്‍ സ്ട്രീറ്റ് സൗത്ത് വെസ്റ്റിലുള്ള അദ്ദേഹത്തിന്റെ മുന്‍ ക്ലിനിക്കും ജപ്തി ചെയ്യാനും ഉത്തരവിട്ടിരുന്നു. അഹിംസാത്മക കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട 39 അമേരിക്കക്കാര്‍ക്ക് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രസിഡന്‍ഷ്യല്‍ മാപ്പ് നല്‍കുകയും മള്‍ട്ടി മില്യണ്‍ ഡോളര്‍ തട്ടിപ്പ് പദ്ധതികളില്‍ ശിക്ഷിക്കപ്പെട്ടവരുള്‍പ്പെടെ 1,500 ഓളം പേരുടെ ശിക്ഷ ഇളവ് ചെയ്യുകയും ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page