നാടിന്റെ ചിരകാല സ്വപ്നം യാഥാര്‍ഥ്യമായി; പുളിക്കാല്‍ പാലം മന്ത്രി പിഎ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു

കാസര്‍കോട്: നാടിന്റെ ചിരകാല സ്വപ്നമായ പാലം യാഥാര്‍ഥ്യമായതിന്റെ ആഹ്ലാദത്തിലാണ് മടിക്കൈ പുളിക്കാല്‍ നിവാസികള്‍. നീലേശ്വരം-കാഞ്ഞിരപൊയില്‍ റോഡില്‍ പുളിക്കാലിലെ ചാലില്‍ പുതുക്കിപ്പണിത പാലം മന്ത്രി പിഎ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ സംബന്ധിച്ചു.
കാലപ്പഴക്കം കാരണം അപകടാവസ്ഥയിലായ പഴയപാലം പൊളിച്ചാണ് 3 കോടി 29 ലക്ഷം രൂപ ചിലവില്‍ പുതിയ പാലം നിര്‍മിച്ചത്. നാട്ടുകാരുടെ നീണ്ട മുറവിളിക്ക് ശേഷമാണ് പുളിക്കാലില്‍ പഴയ പാലം പൊളിച്ച് പുതിയ പാലം യാഥാര്‍ഥ്യമാക്കിയത്. 2018 ലെ ബജറ്റില്‍ 60 കോടി അനുവദിച്ച പടന്നക്കാട് -വെള്ളരിക്കുണ്ട് റോഡ് വികസനപദ്ധതിയില്‍ ഉള്‍പ്പെട്ടതായിരുന്നു പുളിക്കാല്‍ പാലം പുതുക്കിപ്പണിയല്‍. പടന്നക്കാട് നിന്നും തുടങ്ങി നമ്പ്യാര്‍ക്കാല്‍, ഉപ്പിലിക്കൈ ചതുരക്കിണര്‍ വഴി കൂലോം റോഡിലേക്കും അവിടെ നിന്ന് മൂന്നുറോഡ്, മയ്യങ്ങാനം പാലം വഴി കാലിച്ചാനടുക്കം ടൗണിലുമെത്താം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page