കണ്ണൂര്‍: ബൈക്ക് യാത്രക്കാരനെ കാറിടിച്ച് വീഴ്ത്തി തട്ടിക്കൊണ്ടു പോയി എട്ടുലക്ഷം രൂപ കൊള്ളയടിച്ചു. അഞ്ചരക്കണ്ടി, എടയന്നൂര്‍, മുരിക്കന്‍ചേരിയിലെ എം. മെഹ്‌റൂഫ്(47) ആണ് അക്രമത്തിനു ഇരയായത്. ഇയാളെ പരിക്കേറ്റ നിലയില്‍ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗള്‍ഫുകാരനാണ് മെഹ്‌റൂഫ്. നാലു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഗള്‍ഫിലെ സുഹൃത്തുക്കള്‍ നാട്ടില്‍ കൊടുക്കാന്‍ ഏല്‍പ്പിച്ച പണവുമായി പോകുന്നതിനിടയില്‍ തന്നെ പിന്തുടര്‍ന്നെത്തിയ ബെലോനോ കാര്‍ അമ്പനാട്ടെത്തിയപ്പോള്‍ ഇടിച്ചിടുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന മെഹ്‌റൂഫ് പറഞ്ഞു. ബലമായി കാറില്‍ പിടിച്ചു കയറ്റിയ ശേഷം കുരുമുളക് സ്‌പ്രേ അടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത അക്രമി സംഘം പണം തട്ടിയെടുക്കുകയും കീഴല്ലൂര്‍, കനാല്‍ റോഡില്‍ എത്തിയപ്പോള്‍ ഇറക്കി വിടുകയായിരുന്നുവെന്നും മെഹ്‌റൂഫ് കൂട്ടിച്ചേര്‍ത്തു. കുഴല്‍പ്പണ കടത്തുകാരെ ആക്രമിച്ച് പണം തട്ടുന്ന സംഘമാണ് അക്രമത്തിനു പിന്നിലെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. വ്യാജ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച കാറിലാണ് അക്രമികളെത്തിയതെന്നു പൊലീസ് അന്വേഷണത്തില്‍ ഉറപ്പായിട്ടുണ്ട്.
