-പി പി ചെറിയാന്‍
ന്യൂ ബ്രണ്‍സ്വിക്ക്(ന്യൂജേഴ്സി) : സ്വകാര്യ സോഷ്യല്‍ മീഡിയ ആപ്പ് വഴി വിദ്യാര്‍ത്ഥികളെ മയക്കുമരുന്ന് കടത്ത് ശൃംഖലയ്ക്ക് എത്തിച്ചതിനു ട്ജേഴ്സ് യൂണിവേഴ്സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥിയും 23കാരനുമായ അനുദീപ് രേവൂരിനെതിരെ കേസെടുത്തു.
മയക്കുമരുന്ന് വിതരണക്കാരെയും മയക്കുമരുന്നുകളുടെ മെനു പോസ്റ്റ് ചെയ്യാനും മയക്കുമരുന്നു വാങ്ങുന്നവരെ കണ്ടെത്താനും ഇയാള്‍ വഴിയൊരുക്കുകയായിരുന്നുവെന്നു മിഡില്‍സെക്സ് കൗണ്ടിയിലെ പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നു.
മയക്കുമരുന്ന് കടത്ത് ശൃംഖലയ്ക്ക് നേതൃത്വം നല്‍കിയതിനും മയക്കുമരുന്ന് വിതരണത്തിന് ഗൂഢാലോചന നടത്തിയതിനുമാണ് കേസ്. മയക്കുമരുന്ന് വില്‍പ്പന എളുപ്പമാക്കാന്‍ ഒരു ഓണ്‍ലൈന്‍ ചാറ്റ്‌റൂം റെവുരി സൃഷ്ടിച്ചുവെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
കഞ്ചാവ്, എല്‍എസ്ഡി, കൊക്കെയ്ന്‍, സൈലോസിബിന്‍ കൂണ്‍, അഡെറാള്‍, സനാക്‌സ്, തോക്ക്, വെളിപ്പെടുത്താത്ത തുക എന്നിവ ഇയാളില്‍ നിന്നു പിടിച്ചെടുത്തതായി അധികൃതര്‍ പറഞ്ഞു. മയക്കുമരുന്ന് കടത്ത് ശൃംഖലയില്‍ ആറ് റട്ജേഴ്സ് വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍, കൈവശം വയ്ക്കല്‍, നിയന്ത്രിത അപകടകരമായ വസ്തുക്കളുടെ വിതരണം ഈ സംഘം നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.