കാസര്‍കോട്: ജനമൈത്രി ട്രോമാകെയര്‍ വളണ്ടിയര്‍ നീലേശ്വരം, പള്ളിക്കരയിലെ വി.വി ശിവപ്രസാദിനെ ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ പ്രശംസാപത്രം നല്‍കി അനുമോദിച്ചു. ജനമൈത്രി ട്രോമാകെയര്‍ വളണ്ടിയര്‍, സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍ എന്നീ നിലകളില്‍ ശിവപ്രസാദ് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നു ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. ജില്ലാ പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അഡീഷണല്‍ എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി എം സുനില്‍ കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
