മലപ്പുറം: ചാരിവച്ചിരുന്ന ജനല്‍ ശരീരത്തില്‍ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ കാരാട്ട് പറമ്പിലല്‍ പുളിയക്കോട് സ്വദേശി മുഹ്‌സിന്റെ മകന്‍ നൂര്‍ അയ്മന്‍ ഒന്നര വയസുകാരനാണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെപത്ത് മണിയോടെയാണ് അപകടമുണ്ടായത്. മഞ്ചേരി യൂനിറ്റി വിമന്‍സ് കോളജില്‍ ബിരുദ വിദ്യാര്‍ത്ഥിനിയായ മാതാവ് ക്ലാസിലേക്ക് പോകാന്‍ ഒരുങ്ങിയപ്പോള്‍ കുട്ടി കരഞ്ഞ് ബഹളമുണ്ടാക്കിയപ്പോള്‍ കരച്ചില്‍ മാറ്റാനായി വീടിന്റെ മുകള്‍ നിലയിലുള്ള മുത്തച്ഛന്റെ അടുത്തേക്ക് കുട്ടിയെ എത്തിക്കുകയായിരുന്നു. മുത്തച്ഛനൊപ്പം കളിക്കുമ്പോള്‍ നിര്‍മ്മാണം നടന്നിരിക്കുന്ന വീടിന്റെ ചുമരില്‍ ചാരിവച്ചിരുന്ന പഴയ ജനല്‍ ദേഹത്തേക്ക് വീണാണ് അപകടമുണ്ടായത്. ഗുരുതരമായി പരക്കേറ്റ കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ചെന്നൈയില്‍ വോഡഫോണ്‍ കമ്പനിയില്‍ ജീവനക്കാരനായ മുഹ്‌സിന്‍ നാല് ദിവസം മുമ്പാണ് വീട്ടില്‍ വന്ന് മടങ്ങിയത്.
