കാഞ്ഞങ്ങാട്: ഐഷാല്‍ മെഡിസിറ്റിയില്‍ വിവിധ ഇളവുകളോടെ ഗര്‍ഭാശയ താക്കോല്‍ദ്വാര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിസംബര്‍ 05 മുതല്‍ ഫെബ്രുവരി 05 വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. അമിതമായ ആര്‍ത്തവ രക്തസ്രാവം, ഗര്‍ഭാശയ മുഴകള്‍, സിസ്റ്റുകള്‍, അഡിനോമയോസിസ്, എന്‍ഡോ മെട്രിയോസിസ്, കാന്‍സര്‍ തുടങ്ങിയ അസുഖങ്ങള്‍ മൂലം ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടി വരുന്നവര്‍, പ്രസവം നിര്‍ത്തല്‍, ഗര്‍ഭാശയ-അണ്ഡാശയ മുഴകള്‍ നീക്കം ചെയ്യല്‍ തുടങ്ങി വിവിധ ഗര്‍ഭാശയ ശസ്ത്രക്രിയകള്‍ ആവശ്യമായി വരുന്നവര്‍ക്ക് സാമ്പത്തിക ഇളവുകളോടെ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന ക്യാമ്പായിരിക്കും ഇതെന്ന് ക്യാമ്പിന് നേതൃത്വം നല്‍കുന്ന ഡോക്ടര്‍മാരായ ഡോ.നിസാര്‍, ഡോ.മേഘ എന്നിവര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യ കൗണ്‍സിലിങ്ങും സര്‍ജറി ആവിശ്യമായി വരുന്നവര്‍ക്ക് പ്രത്യേക ഇളവുകളോട് കൂടിയ സര്‍ജറി പാക്കേജും ലഭ്യമായിരിക്കും.
കാഞ്ഞങ്ങാടിലെ ഏക മോഡുലാര്‍ ജനറല്‍ ആന്റ് ഗൈനക്ക് ഓപ്പറേഷന്‍ തിയേറ്ററുള്ള ഐഷാല്‍ മെഡിസിറ്റിയില്‍ പ്രതേകം സജ്ജമാക്കിയ സര്‍ജിക്കല്‍ ഇന്റെന്‍സിവ് കെയര്‍ യൂണിറ്റ് ഗര്‍ഭാശയ ശസ്ത്രക്രിയയെ കൂടുതല്‍ കാര്യക്ഷമവും ഫലപ്രദവുമാക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467 2201786, 9562279000 എന്ന നമ്പറില്‍ ബന്ധപ്പെടണം.
