അജ്മാന്‍: കാസര്‍കോട്, കുണ്ടംകുഴി, സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ കൂട്ടത്തിന്റെ നേതൃത്വത്തില്‍ നടത്തിയ കബഡി നൈറ്റ് സീസണ്‍ 3 സമാപിച്ചു.
02 പൊന്നാനി ജേതാക്കളായി. ബ്രദേഴ്‌സ് കന്തല്‍, ഭട്ക്കല്‍ ബുള്‍സ്, അര്‍ജ്ജുന അച്ചേരി, എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും നാലും സമ്മാനങ്ങള്‍ നേടി. മികച്ച റൈഡറായി അബ്ദുല്‍ നഷീര്‍ (അമ്മികുപ്പെട്ടി), മികച്ച ക്യാച്ചറായി ഷിഹാസ് (പൊന്നാനി), ഓള്‍റൗണ്ടറായി അസീസ് (കന്തല്‍), മികച്ച ഭാവി താരമായി ആദര്‍ശ് (റെഡ് വേള്‍ഡ് കൊപ്പല്‍) എന്നിവരെ തെരഞ്ഞെടുത്തു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ മൂവായിരത്തോളം പേര്‍ നേരെ പുലരുന്നതു വരെ കാഴ്ചക്കാരായി. ടൂര്‍ണ്ണമെന്റ് ഷാര്‍ജ്ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് നിസാര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ കൃഷ്ണകുമാര്‍ കക്കോട്ടമ്മ, സെക്രട്ടറി അരവിന്ദന്‍ കുണ്ടംകുഴി, ചെയര്‍മാന്‍ ജയരാജ് ബീംബുങ്കാല്‍, നാരായണന്‍ നായര്‍, അനീസ്, കെ.ടി നായര്‍, വേണുപാലക്കല്‍ സംസാരിച്ചു. പ്രസിഡണ്ട് ഉമേഷ് കുണ്ടംപാറ ആധ്യക്ഷം വഹിച്ചു.