കാസര്‍കോട്: ഏരിയാലില്‍ പൊലീസിനെ കണ്ട് പരിഭ്രമിക്കുകയും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്ത യുവാവില്‍ നിന്നു 2031 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. കുഡ്‌ലു, ഏരിയില്‍ ഹൗസിലെ ഇ എം അബ്ദുല്‍ സമദി(42)നെയാണ് കാസര്‍കോട് ടൗണ്‍ പ്രിന്‍സിപ്പല്‍ എസ് ഐ എം പി പ്രദീഷ് കുമാറും സംഘവും പിടികൂടിയത്.
ശനിയാഴ്ച വൈകുന്നേരം 6.30 മണിയോടെയാണ് സംഭവം. എസ് ഐയും സംഘവും പട്രോളിംഗ് നടത്തുന്നതിനിടയിലാണ് ഏരിയാലില്‍ എത്തിയത്. ഒരു പച്ചക്കറിക്കടയ്ക്ക് സമീപത്തു ചാക്കുകെട്ടുമായി നില്‍ക്കുകയായിരുന്നു അബ്ദുല്‍ സമദെന്നു പൊലീസ് പറഞ്ഞു. പൊലീസിനെ കണ്ട് പരിഭ്രമിക്കുകയും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും കണ്ട് സംശയം തോന്നി പിടികൂടി ചാക്കു പിശോധിച്ചപ്പോഴാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയതെന്നു എസ് ഐ പറഞ്ഞു. സിവില്‍ പൊലീസ് ഓഫീസര്‍ രമേശ്, ഡ്രൈവര്‍ ഉണ്ണി എന്നിവരും എസ് ഐയ്‌ക്കൊപ്പം ഉണ്ടായിരുന്നു.