കണ്ണൂര്‍: കാറില്‍ കടത്തുകയായിരുന്ന 40 ലക്ഷം രൂപയുമായി രണ്ടുപേര്‍ അറസ്റ്റില്‍. കര്‍ണ്ണാടക, പെരിയപട്ടണത്തെ ബി.എസ് രാമചന്ദ്ര, കാര്‍ഡ്രൈവര്‍ എന്നിവരെയാണ് കൂട്ടുപ്പുഴ, എക്‌സൈസ് ചെക്ക്‌പോസ്റ്റിലെ എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ രാജേഷ് കോമത്തും സംഘവും പിടികൂടിയത്.
ഫോര്‍ച്യൂണര്‍ കാര്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തിയത്. രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ ഹാജരാക്കാന്‍ കാറില്‍ ഉണ്ടായിരുന്നവര്‍ക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് കണ്ണൂരിലെ ആദായ വകുപ്പ് അധികൃതരെ അറിയിക്കുകയായിരുന്നു. ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പണം എണ്ണിത്തിട്ടപ്പെടുത്തിയപ്പോഴാണ് 40 ലക്ഷം രൂപ ഉണ്ടെന്നു വ്യക്തമായത്. പ്രതികളെയും കാറും പണവും കോഴിക്കോട് ഇന്‍കം ടാക്‌സ് അധികൃതര്‍ക്കു കൈമാറി.
എക്‌സൈസ് സംഘത്തില്‍ ഇ.ഐ ആന്റ് ഐ.ബി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. ഷാജി, എ.ഇ.ഐ അബ്ദുല്‍ നിസാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ഷാജി, സുജിത്ത്, ശ്രീകുമാര്‍ തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.
