തിരുവനന്തപുരം: വര്‍ധിപ്പിച്ച വൈദ്യുതി ചാര്‍ജ്ജ് ഉടന്‍ പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം അതിരൂക്ഷമായ ബഹുജന പ്രക്ഷോഭം സര്‍ക്കാരിനു നേരിടേണ്ടി വരുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ മുന്നറിയിച്ചു.
വൈദ്യുതി ചാര്‍ജ്ജ് വര്‍ധനവ് സംസ്ഥാനത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. വിലക്കയറ്റം കൊണ്ടു പൊറുതിമുട്ടിയ ജനങ്ങളെ സര്‍ക്കാര്‍ കൊള്ളയടിക്കുന്നു. പിണറായി അധികാരത്തില്‍ വന്ന ശേഷം അഞ്ചാം തവണയാണ് ഇപ്പോള്‍ വൈദ്യുതി ചാര്‍ജ്ജ് വര്‍ധിപ്പിച്ചത്.
വൈദ്യുതി കച്ചവടക്കരാറിലെ തട്ടിപ്പുകളെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.
