കാസര്‍കോട്: നെല്‍കൃഷിയും വിഷരഹിത പച്ചക്കറി കൃഷിയും എന്ന ലക്ഷ്യവുമായി കുഞ്ഞിപ്പാറ ജി.ഡബ്ല്യു.യുപി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ കൃഷിയിറക്കാന്‍ മുട്ടോളം വെള്ളമുള്ള ആനിക്കാടി പാടശേഖരത്തിലിറങ്ങി. സ്‌കൂളില്‍ ആസൂത്രണം ചെയ്ത സമൃദ്ധി എന്ന പേരിലുള്ള ഉച്ച ഭക്ഷണ പരിപോഷണ പരിപാടിയുടെ ഭാഗമായാണ് 35 സെന്റ് പാടശേഖരത്ത് കൃഷി ആരംഭിച്ചത്. പിടിഎ, എംപിടിഎ, എസ്.എം.സി പ്രവത്തര്‍കരോടൊപ്പം മുട്ടോളം വെള്ളത്തില്‍ ഇറങ്ങി ഞാറുകള്‍ നട്ടത് കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി.
ഞാറു നടീല്‍ ഉദ്ഘാടനം കൊടക്കാട് ബേങ്ക് പ്രസിഡണ്ട് പിപി ചന്ദ്രന്‍ നിര്‍വ്വഹിച്ചു. പരമ്പരാഗത കൃഷി രീതികള്‍ കുട്ടികള്‍ മനസിലാക്കേണ്ടതിനെക്കുറിച്ചും കര്‍ഷകര്‍ അതിനു പിന്നില്‍ നടത്തുന്ന അത്യധ്വാനത്തെക്കുറിച്ചും അദ്ദേഹം കുട്ടികളോട് സംസാരിച്ചു. സ്‌കൂള്‍ പരിസരത്ത് പ്രത്യേകം ഒരുക്കിയ കൃഷിയിടത്തില്‍ പച്ചക്കറിക്കുള്ള വിത്ത് പാകല്‍ ഏറ്റവും പ്രായം ചെന്ന കര്‍ഷകനുള്ള ആദരവ് നേടിയ കൊടക്കാട് കുഞ്ഞിപ്പാറയിലെ കല്ലം ചിറ രാമന്‍ നിര്‍വ്വഹിച്ചു. പിടിഎ പ്രസിഡണ്ട് കെ ഷിമോദ് അധ്യക്ഷനായി. പാടശേഖരം സംഘം സെക്രട്ടറി ഇ രാഘവന്‍, ക്ലസ്റ്റര്‍ പ്രസിഡണ്ട് രാമചന്ദ്രന്‍, എംപിടിഎ പ്രസിഡന്റ് വി അജിത, എസ്.എം.സി ചെയര്‍മാന്‍ പി ദിലീപ്, ഇ പ്രദീപ്, മറ്റ് മുതിര്‍ന്ന കര്‍ഷകര്‍ സംബന്ധിച്ചു. അപൂര്‍വ്വ വിത്തിനങ്ങളുടെ ഉടമയായ മാതൃകാകര്‍ഷകന്‍ സുരേഷ് കല്ലത്ത് കുട്ടികളുമായി സംവദിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്ക് മധുര വിതരണം നടത്തി.
