കാസര്‍കോട്: എടനാട് -കണ്ണൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി ഡികെ ശ്യാമരാജിനെയും വൈസ് പ്രസിഡന്റായി ഹരിണി നായ്കിനെയും ഏകകണ്ഠമായി തെരഞ്ഞെടുത്തു. 13 അംഗഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സഹകാര്‍ ഭാരതി സ്ഥാനാര്‍ഥികള്‍ക്കെതിരെ ഒരാള്‍ മല്‍സരിച്ചതിനെ തുടര്‍ന്ന് ഏഴു സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സഹകാര്‍ ഭാരതി സ്ഥാനാര്‍ഥികളായ ഏഴുപേരും ജയിച്ചു. മറ്റു ആറു സീറ്റുകളിലേക്ക് സഹകാര്‍ ഭാരതി സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എം അനന്ദ, എച്ച് ഹരീഷ്, പി മഹേഷ്, എസ് നടേശ്കുമാര്‍, എന്‍കെ നാരായണ, ഡികെ ശ്യാമരാജ്, കെ വിനോദ്, കെ ബിജു, ശ്രീകൃഷ്ണ പ്രസ്ദാ, അവിനാശ് എസ്, ഡി ഉഷ എന്നിവരാണ് വിജയിച്ച സഹകാര്‍ ഭാരതി ഡയരക്ടര്‍മാര്‍.
