കാസര്‍കോട്: വലയെറിയുന്നതിനിടയില്‍ തിരയില്‍പ്പെട്ടു കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്താന്‍ തെരച്ചില്‍ തുടരുന്നു. കോസ്റ്റല്‍ പൊലീസിന്റെ നേതൃത്വത്തില്‍ ബോട്ട് ഉപയോഗിച്ചാണ് തെരച്ചില്‍. കാവുഗോളി കടപ്പുറത്തെ പരേതനായ രാമന്റെ മകന്‍ വിനോദി(38)നെ വ്യാഴാഴ്ച വൈകുന്നേരമാണ് കാണാതായത്. വിനോദും മറ്റൊരാളും കാവുഗോളി കടപ്പുറത്ത് വലയെറിയുകയായിരുന്നു. ഇതിനിടയിലാണ് തിരമാലയില്‍പ്പെട്ട് കാണാതായത്. ഉടന്‍ തന്നെ പരിസരവാസികളുടെ നേതൃത്വത്തില്‍ തെരച്ചില്‍ ആരംഭിച്ചു. വിവരമറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്‌സും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
