കാസര്‍കോട്: ദേശീയപാതയില്‍ കാര്യങ്കോട് പാലത്തിന് സമീപം സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ യുവാവ് മരിച്ചു. കണ്ണൂര്‍ ഇരിക്കൂര്‍ ചേവേടിക്കുന്ന് പുതിയ പുറകുന്നുംപുറത്തെ എം മുഹമ്മദിന്റെ മകന് കെപി നവാസ്(40) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. ചൊവ്വാഴ്ച വൈകീട്ട് 5.30 ന് ആയിരുന്നു അപകടം. നിയന്ത്രണം വിട്ടുമറിഞ്ഞ സ്കൂട്ടറില്‍ നിന്നും തലയിടിച്ച് റോഡില്‍ വീഴുകയായിരുന്നു. യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.
നേരത്തെ ഗള്‍ഫിലായിരുന്നു നവാസ്. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഉടമയായ നീലേശ്വരം സ്വദേശിയെ കാണാന്‍ വരുന്നതിനിടെയാണ് അപകടം.
