ആലപ്പുഴ: കേരള ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടന്നു. JC 325526 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 12 കോടിയാണ് ഒന്നാം സമ്മാനം. ആലപ്പുഴ ജില്ലയിലെ കായംകുളത്തുള്ള ലയ എസ് വിജയന്‍ എന്ന ഏജന്റ് ആണ് ഈ ടിക്കറ്റ് വിറ്റിരിക്കുന്നത്. രണ്ടാം സമ്മാനം ഒരുകോടി രൂപവീതം JA 378749, JB 939547, JC 616613 എന്നീ ടിക്കറ്റുകള്‍ക്ക് ലഭിച്ചു.
