കാസര്‍കോട്: തലപ്പാടി ടോള്‍ ഗേറ്റില്‍ യാത്രക്കാരും ടോള്‍ പ്ലാസ ജീവനക്കാരും തമ്മില്‍ സംഘര്‍ഷം. നാലുപേര്‍ക്ക് പരിക്കേറ്റു. വിവരമറിഞ്ഞ് കുതിച്ചെത്തിയ ഉള്ളാള്‍ പൊലീസ് ലാത്തി വീശിയതോടെയാണ് സംഘര്‍ഷം നീങ്ങിയത്. ഞായറാഴ്ച രാത്രിയാണ് സംഭവം. ടോള്‍ നല്‍കാതെ കടന്നു പോകാന്‍ ശ്രമിച്ച വാഹനയാത്രക്കാരെ ടോള്‍ പ്ലാസ ജീവനക്കാര്‍ തടഞ്ഞതാണ് വാക്കേറ്റത്തിനും നേരിയ സംഘര്‍ഷത്തിനും ഇടയാക്കിയത്. സാരമായി പരിക്കേറ്റ നാലുപേരും ആശുപത്രിയില്‍ ചികിത്സ തേടി.