-പി പി ചെറിയാന്
വാഷിംഗ്ടന്‍: താങ്ക്സ് ഗിവിംഗ് തലേദിവസം മുത്തച്ഛന്റെ വാഹനം മോഷ്ടിച്ചു വാഷിംഗ്ടണിലെ ഒരു മൗണ്ടന്‍ ഫ്രീവേയിലൂടെ 160 മൈല്‍ ഓടിച്ച 12കാരനെ ഡെപ്യൂട്ടികള്‍ പിടികൂടി.
സിയാറ്റിലിനടുത്തുള്ള ഇസാക്വ പൊലീസാണ് മുത്തച്ഛന്റെ ഫോക്സ്വാഗണ് ഹാച്ച്ബാക്ക് കാര്‍ 12കാരനായ ചെറുമകന് മോഷ്ടിച്ചതായി അറിയിച്ചത്. കുട്ടിക്ക് ഗ്രാന്റ് കൗണ്ടിയിലെ ഒരു ചെറിയ നഗരമായ മോസസ് തടാകവുമായി ബന്ധമുണ്ടായിരുന്നു, അങ്ങോട്ടായിരിക്കും 12കാരന് കാറുമായി പോകുന്നതെന്ന് ഷെരീഫിന്റെ ഓഫീസ് വക്താവ് കെയ്ല്‍ ഫോര്മാന് സംശയം പ്രകടിപ്പിച്ചു. ഇതനുസരിച്ച് ഷെരീഫിന്റെ പ്രതിനിധികള്‍ ഫോക്സ്വാഗണ് ഒരു റെസിഡന്‍ഷ്യല്‍ ഏരിയയില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് കണ്ടെത്തി. അടച്ചുപൂട്ടിയ ലാര്സണ് എയര്‍ഫോഴ്സ് ബേസിന്റെ സൈനിക പാര്‍പ്പിടമായിരുന്നു അത്. അവിടെ നിന്ന് 12കാരനായ ആണ്‍കുട്ടിയെ ഡെപ്യൂട്ടിമാര്‍ പിടികൂടുകയായിരുന്നു
ഒരു 12 വയസ്സുകാരന് ഒരു വാഹനം അത്രയും ദൂരം കൊണ്ടുപോയെങ്കിലും അപകടം സംഭവിക്കുന്നതിനു മുമ്പ് അവനെ തടയാന്‍ കഴിഞ്ഞതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നു പൊലീസ് പറഞ്ഞു.