‘നമ്പിമഠം കവിതകള്‍’ പ്രകാശനം ചെയ്തു

Author : പി.പി ചെറിയാന്‍

കവിതയുടെ വഴിയിലൂടെ അരനൂറ്റാണ്ടായി തീര്‍ത്ഥാടനം നടത്തുന്ന അമേരിക്കന്‍ മലയാളി എഴുത്തുകാരന്‍ ജോസഫ് നമ്പിമഠത്തിന്റെ കവിതകളും പഠനങ്ങളും ഉള്‍ക്കൊള്ളിച്ച ‘നമ്പിമഠം കവിതകള്‍’ തിരുവനന്തപുരത്ത് കഥാകൃത്ത് സക്കറിയ കവയിത്രി റോസ് മേരിക്ക് നല്‍കി പ്രകാശനം ചെയ്തു.
അരനൂറ്റാണ്ട് പിന്നിട്ട ജോസഫ് നമ്പിമഠത്തിന്റെ കാവ്യസപര്യ ഒരു സമ്പൂര്‍ണ്ണ കൃതിയായി മാറിയതില്‍ സന്തോഷമുണ്ടെന്നും പ്രവാസ സാഹിത്യകാരന്മാരില്‍ പ്രഥമഗണനീയനാണ് ജോസഫ് നമ്പിമഠമെന്നും സക്കറിയ പറഞ്ഞു. പ്രവാസി രചനകള്‍ കേരളീയ സാഹിത്യ മേഖലയില്‍ സജീവമാകുന്ന കാലമാണ് ഇപ്പോഴുള്ളത്. നിരവധി അംഗീകാരങ്ങള്‍ പ്രവാസി എഴുത്തുകാരെ തേടിയെത്തുന്നത് പ്രവാസി എഴുത്തിനുള്ള അംഗീകാരമാണ്. സോഷ്യല്‍ മീഡിയയുടെ വളര്‍ച്ച ലോകത്തെ നിരവധി എഴുത്തുകാരെ പരസ്പരം ബന്ധിപ്പിക്കുന്നതിന് ഉപകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഡി. വിനയചന്ദ്രനൊപ്പം ജോസഫ് നമ്പിമഠം തന്റെ വസതിയില്‍ എത്തിയ വിവരം പുസ്തകം സ്വീകരിച്ചു കൊണ്ട് റോസ്മേരി അനുസ്മരിച്ചു.
ചങ്ങനാശ്ശേരി വടക്കേക്കരയില്‍ അമേരിക്കയില്‍ കുടിയേറിയപ്പോഴും തന്റെയുള്ളില്‍ നാടും നാട്ടുകാരും കഥകളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. രണ്ട് പ്രഗത്ഭരായ എഴുത്തുകാര്‍ നമ്പിമഠം കവിതകള്‍ പ്രകാശനം ചെയ്തതില്‍ സന്തോഷവും അഭിമാനവും ഉണ്ടെന്ന് ജോസഫ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page