കാണാതായ ടിക് ടോക്കര്‍ ജിയാരെ ഷ്‌നൈഡര്‍ 31 മരിച്ചനിലയില്‍

Author: പി പി ചെറിയാന്‍

ജോര്‍ജിയ: ഈ മാസം ആദ്യം കാണാതായ ടിക് ടോക്കര്‍ ജിയാരെ ഷ്‌നൈഡറെ(31) മരിച്ചനിലയില്‍ കണ്ടെത്തി. സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റിന്റെ മൃതദേഹം ഈ ആഴ്ച ആദ്യം ജോര്‍ജിയയിലാണ് കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ ജിയാരെയുടെ സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ പ്രദേശം മുഴുവന്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്.
അറ്റ്ലാന്റയിലെ ഒരു സ്ട്രിപ്പ് ക്ലബ്ബില്‍ ഒരു സുഹൃത്തില്‍ നിന്ന് ഒരു നൈറ്റ് ഔട്ടിനായി കടം വാങ്ങിയ ടൊയോട്ട കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ആദ്യകാല അന്വേഷണത്തില്‍ വാഹനം കാടിന്റെ പിന്‍ഭാഗത്തെ മരത്തില്‍ ഇടിച്ചതായി പൊലീസ് പ്രാദേശിക ഔട്ട്‌ലെറ്റുകളോടു പറഞ്ഞു. മരണത്തിന്റെ ഔദ്യോഗിക കാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
Tiktok-Â Big_Homie_TooTall എന്നാണ് ജിയാരെ അറിയപ്പെട്ടിരുന്നത്. താരത്തിന് അനുയായികള്‍ കുറവായിരുന്നുവെങ്കിലും തിരോധാനത്തിന്റെ വെളിച്ചത്തില്‍ അദ്ദേഹത്തിന്റെ നിരവധി വീഡിയോകള്‍ സൈറ്റില്‍ വൈറലായിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page