കാസര്‍കോട്: കാസര്‍കോട് റെയില്‍വെ പോസ്റ്റല്‍ ആര്‍.എം.എസ് സോര്‍ട്ടിംഗ് ഓഫീസ് ഇനി ഇന്‍ട്രാ സര്‍ക്കിള്‍ ഹബ്ബാവു(ഐസിഎച്ച്)മെന്നു കേന്ദ്രസര്‍ക്കാര്‍ ഉറപ്പു നല്‍കിയതായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി അറിയിച്ചു. കാസര്‍കോട് ആര്‍.എം.എസിനെ ഡിസംബര്‍ ഏഴു മുതല്‍ നാഷണല്‍ സോര്‍ട്ടിംഗ് ഹബ്ബുകളില്‍ ലയിപ്പിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. പുതിയ തീരുമാനത്തെത്തുടര്‍ന്നു കാസര്‍കോട് സ്പീഡ് പോസ്റ്റ് രജിസ്‌റ്റേഡ് അടക്കമുള്ള തപാല്‍ ഉരുപ്പടികള്‍ മേല്‍വിലാസക്കാര്‍ക്കു വേഗത്തില്‍ ലഭ്യമാവും. സ്പീഡ് പോസ്റ്റിനൊപ്പം തപാല്‍ ഉരുപ്പടികളും ജില്ലയിലെ വിലാസക്കാര്‍ക്കു പിറ്റേന്നു തന്നെ ലഭ്യമാവും. ഇതോടൊപ്പം വൈകിട്ടു നാലുമണി മുതല്‍ പുലര്‍ച്ചെ വരെ ഇവിടെ നിന്നു രജിസ്‌ട്രേഡ്-സ്പീഡ് പോസ്റ്റ് ഉരുപ്പടികള്‍ അയക്കാനുള്ള സൗകര്യവും ഉണ്ടാവുമെന്ന് എം.പി അറിയിച്ചു
