എറണാകുളം: പെരുമ്പാവൂരില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്തു കൊലപ്പെടുത്തി. ബംഗാള്‍ കോളനിയില്‍ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയായ മാമണി ഛേത്രി (39) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. മാമണിയുടെ ഭര്‍ത്താവ് ബഹാദൂര്‍ ഛാത്രിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബംഗാള്‍ കോളനിയില്‍ ഹോട്ടല്‍ നടത്തി വരികയായിരുന്നു ഇരുവരും.
ബഹാദൂറിനു ഭാര്യയെ സംശയമായിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും വഴക്ക് ഉണ്ടാക്കുന്നത് പതിവാണ്. ശനിയാഴ്ച രാവിലെ ഉറങ്ങി എഴുന്നേറ്റ ഉടന്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും ഇതിനിടയില്‍ ബഹാദൂര്‍ മൂര്‍ച്ഛയുള്ള കത്തിയെടുത്ത് മാമണിയുടെ കഴുത്ത് അറുക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. സംഭവം കണ്ട് ഓടിക്കൂടിയവര്‍ മാമണിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.