ഫെന്‍ഗന്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; കാസര്‍കോട്ട് തിങ്കളാഴ്ച ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ഇതിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ശനിയാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഞായറാഴ്ച ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഡിസംബര്‍ രണ്ടിനു തിങ്കളാഴ്ച കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.
അതേ സമയം ഫെന്‍ഗല്‍ ചുഴലിക്കാറ്റ് ശനിയാഴ്ച വൈകുന്നേരത്തോടെ കര തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രതീക്ഷ. കാറ്റു കരയിലേക്ക് അടുത്തു കൊണ്ടിരിക്കെ ചെന്നൈയില്‍ കനത്ത മഴ തുടരുകയാണ്. റെയില്‍ പാളങ്ങളില്‍ വെള്ളം കയറിയതിനാല്‍ ട്രെയിന്‍ ഗതാഗതം താറുമാറായി. ചെന്നൈയില്‍ നിന്നുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കിയിട്ടുമുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page