ഹൂസ്റ്റണില്‍ 20 വയസ്സുള്ള അമ്മയും പിഞ്ചുകുഞ്ഞും മരിച്ച നിലയില്‍

Author: പി പി ചെറിയാന്‍

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ റിച്ച്മണ്ട് അവന്യൂവിലെ വെസ്റ്റ്‌ചേസ് അപ്പാര്‍ട്ട്‌മെന്റിലെ നോക്‌സില്‍ അമ്മയും പിഞ്ചുകുഞ്ഞും മരിച്ച നിലയില്‍. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. കൊല്ലപ്പെട്ട സ്ത്രീയുടെ സഹോദരനും പിഞ്ചുകുഞ്ഞിന്റെ അമ്മാവനുമാണ് പ്രതിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
വാരാന്ത്യത്തില്‍ തന്റെ മകന്റെ അക്രമാസക്തമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രതിയുടെ മാതാവ് ജോവാന ഫിഷര്‍ പൊലീസിനെ നേരത്തെ അറിയിച്ചിരുന്നു. തന്റെ പ്രിയപ്പെട്ടവരുടെ നഷ്ടത്തിന് പൊലീസാണ് ഉത്തരവാദിയെന്ന് അവര്‍ ആരോപിച്ചു. കുടുംബത്തെ മുഴുവന്‍ കൊല്ലുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ഫിഷര്‍ പറഞ്ഞു.
വെള്ളിയാഴ്ച പുലര്‍ച്ചെ ലഭിച്ച സൂചനയനുസരിച്ച് എത്തിയ പൊലീസ് 20 വയസ്സുള്ള ഒരു സ്ത്രീയും നാലിനോടടുത്തു പ്രായമുള്ള ഒരു പിഞ്ചു കുഞ്ഞും അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അപ്പാര്‍ട്ട്മെന്റിനുള്ളില്‍ ഒരാളെ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. വീട്ടില്‍ രക്തം കണ്ടെത്തിയിട്ടുണ്ട്-പൊലീസ് കൂട്ടിച്ചേര്‍ത്തു. അമ്മയും പിഞ്ചുകുഞ്ഞും എങ്ങനെ മരിച്ചുവെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല, എന്നാല്‍ അക്രമി കസ്റ്റഡിയിലുണ്ടെന്ന് അവര്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page