കാസര്‍കോട്: വാഹനത്തില്‍ കടത്തുകയായിരുന്ന ഏഴ് ചാക്ക് നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവിനെ പൊലീസ് പിടികൂടി. കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശി പാദൂര്‍ ഹൗസില്‍ ഉമറുള്‍ ഫാറൂഖിനെ (35)യാണ് ചന്തേര എസ്.ഐ കെപി സതീശനും സംഘവും പിടികൂടിയത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ ദേശീയപാതയില്‍ കാലിക്കടവില്‍ വാഹന പരിശോധനക്കിടെയാണ് പുകയില ഉല്‍പന്നം പിടികൂടിയത്. കാസര്‍കോട് ഭാഗത്ത് നിന്നും കണ്ണൂരിലേക്ക് എയ്‌സ് മിനിലോറിയില്‍ ഏഴ് ചാക്കുകളിലായാണ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ചത്.
