കാസര്‍കോട്: പ്രശസ്ത തെയ്യം കലാകാരനും പാരമ്പര്യ ആയുര്‍വ്വേദ ചികിത്സകനും കേരള ഫോക് ലോര്‍ അക്കാദമി, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവുമായ പിലിക്കോട് വയലിലെ വി.കുഞ്ഞിരാമന് വൈദ്യരുടെ സ്മരണാര്‍ത്ഥം പിലിക്കോട് വയല്‍ പി.സി.കെ.ആര്. കലാസമിതി ആന്റ് ഗ്രന്ഥാലയം ഏര്‍പ്പെടുത്തിയ 4-ാമത് നാടന്‍ കലാ പുരസ്കാരത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. 10,001 രൂപയും വെങ്കല ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. നാടന്‍ കലാ രംഗങ്ങളില്‍ മികവ് തെളിയിച്ചവരുടെ വിശദാംശങ്ങളും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും അടങ്ങുന്ന അപേക്ഷകള്‍ 2024 ഡിസംബര്‍ 20 നകം താഴെ പറയുന്ന വിലാസത്തില്‍ ലഭിക്കേണ്ടതാണ്.
സെക്രട്ടറി, പി.സി.കെ.ആര്.അടിയോടി സ്മാരക കലാസമിതി ആന്റ് ഗ്രന്ഥാലയം, പിലിക്കോട്, കാസര്‍കോട്- 671310. ഫോണ്‍: 8129774277, 9446261581.
