കോഴിക്കോട്: സ്വര്‍ണ്ണ വ്യാപാരി സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ കാറിടിച്ച് വീഴ്ത്തിയ ശേഷം രണ്ടു കിലോ സ്വര്‍ണ്ണം കൊള്ളയടിച്ചു. കൊടുവള്ളിയിലെ സ്വര്‍ണ്ണ വ്യാപാരിയായ മുത്തമ്പലത്തെ ബൈജുവാണ് കൊള്ളയടിക്ക് ഇരയായത്. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ആഭരണ നിര്‍മ്മാണശാലയില്‍ നിന്നു വീട്ടിലേയ്ക്കു പോവുകയായിരുന്നു ബൈജു. കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം സ്‌കൂട്ടര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. സ്വര്‍ണ്ണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് കത്തികാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം സ്വര്‍ണ്ണം കൈക്കലാക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
![](https://malayalam.karavaldaily.com/wp-content/uploads/2025/01/IMG-20250119-WA0135.jpg)