കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഉദ്യാവര്‍ ഗവ. ഹൈസ്‌കൂളില്‍ കവര്‍ച്ച. സ്റ്റാഫ് റൂമിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കള്‍ മേശവലുപ്പില്‍ സൂക്ഷിച്ചിരുന്ന 14,000 രൂപ കവര്‍ന്നു. തിങ്കളാഴ്ച രാത്രിയിലാണ് കവര്‍ച്ച. ഹെഡ്മാസ്റ്റര്‍ ഇന്‍ചാര്‍ജ് ദക്ഷിണ കന്നഡ, അത്താവര്‍ സ്വദേശിനി ജി. മല്ലികയുടെ പരാതി പ്രകാരം മഞ്ചേശ്വരം പൊലീസ് കേസെടുത്തു.