Author-പി പി ചെറിയാന്‍
വാഷിംഗ്ടണ്‍, ഡിസി: സ്റ്റാന്‍ഫോര്‍ഡില്‍ പരിശീലനം ലഭിച്ച ഇന്ത്യ അമേരിക്കന്‍ ഫിസിഷ്യനും ആരോഗ്യ സാമ്പത്തിക വിദഗ്ധനുമായ ജെയ് ഭട്ടാചാര്യയെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (എന്‍ഐഎച്ച്) ചുമതല ഏല്‍പ്പിക്കുന്നതിനെ കുറിച്ച് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരിഗണിക്കുന്നു.
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് (എച്ച്എച്ച്എസ്) തലവനായി ട്രംപ് ഇദ്ദേഹത്തെ പരിഗണിക്കുന്നുണ്ട്. അതിനിടയില്‍ 55 കാരനായ ഭട്ടാചാര്യ റോബര്‍ട്ട് എഫ് കെന്നഡി ജൂനിയറിനെ സന്ദര്‍ശിച്ചു. ക്ലിനിക്കല്‍ പരീക്ഷണങ്ങളും നൂതന മെഡിക്കല്‍ പഠനങ്ങള്‍ക്കുള്ള ധനസഹായം ഉള്‍പ്പെടെയുള്ള യുഎസ് ബയോമെഡിക്കല്‍ ഗവേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എന്‍ഐഎച്ച് പുനഃസ്ഥാപിക്കുന്നതിനുള്ള തന്റെ കാഴ്ചപ്പാട് കെന്നഡിയെ അദ്ദേഹം അറിയിച്ചു. ഇതിനു കെന്നഡി അദ്ദേഹത്തെ അഭിനന്ദിച്ചതായി റിപ്പോര്‍ട്ടുണ്ട്.
അമേരിക്കയുടെ മുന്‍ ചീഫ് മെഡിക്കല്‍ അഡൈ്വസറായ ഡോ. ആന്റണി ഫൗസിയുടെ കടുത്ത വിമര്‍ശകനാണ് അദ്ദേഹം.
1968-ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച ഭട്ടാചാര്യ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് എം.ഡിയും പി.എച്ച്.ഡിയും നേടിയത്. നിലവില്‍ സ്റ്റാന്‍ഫോര്‍ഡില്‍ ഹെല്‍ത്ത് പോളിസി പ്രൊഫസറാണ്. അദ്ദേഹം യൂണിവേഴ്‌സിറ്റിയുടെ സെന്റര്‍ ഫോര്‍ ഡെമോഗ്രഫി ആന്‍ഡ് ഇക്കണോമിക്‌സ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഏജിംഗ് ഡയറക്റ്റ് ചെയ്യുകയും നാഷണല്‍ ബ്യൂറോ ഓഫ് ഇക്കണോമിക് റിസര്‍ച്ചില്‍ റിസര്‍ച്ച് അസോസിയേറ്റ് ആയി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. സാമ്പത്തിക ശാസ്ത്രം, ഗവണ്‍മെന്റ് നയം, ബയോമെഡിക്കല്‍ ഇന്നൊവേഷന്‍ എന്നിവയുടെ വിഭജനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ക്രിയേറ്റീവ് ഗവേഷണത്തിന് മുന്‍ഗണന നല്‍കാനും ദീര്‍ഘകാല തൊഴില്‍ ഉദ്യോഗസ്ഥരുടെ സ്വാധീനം കുറയ്ക്കാനും എന്‍ഐഎച്ച് പുനഃക്രമീകരിക്കണമെന്ന് ഭട്ടാചാര്യ ആവശ്യപ്പെട്ടു.