ആദരവുകളും അനുമോദനങ്ങളും വളര്‍ന്നു വരുന്ന കായിക താരങ്ങള്‍ക്ക് പ്രചോദനമാകുന്നു; എകെഎം അഷ്‌റഫ് എംഎല്‍എ

കാസര്‍കോട്: അനുമോദനങ്ങളും ആദരവുകളും വളര്‍ന്നു വരുന്ന കായിക താരങ്ങള്‍ക്ക് പ്രചോദനമാകുണുവെ ന്ന് എകെഎം അഷ്റഫ് എംഎല്‍ അഭിപ്രായപ്പെട്ടു. കായിക പരീശീലനങ്ങളുടെ പരിമിതിക്കുള്ളില്‍ നിന്നും ഉയരങ്ങള്‍ കിഴടക്കിയ താരങ്ങള്‍ കാസര്‍ഗോഡിന്റെ അഭിമാനങ്ങളാണെ ന്നും ഇനിയും ഒരു പാട് കായിക താരങ്ങള്‍ ജില്ലയില്‍ നിന്നും വളര്‍ന്നു വരുമെന്നും എംഎല്‍എ പറഞ്ഞു.
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ മികച്ച വിജയം കൈവരിച്ച കായിക താരങ്ങള്‍ക്കും ഫുട്‌ബോള്‍ താരങ്ങള്‍ക്കും ഉള്ള അനുമോദന ചടങ്ങും. ബ്ലോക്ക് തല കേരളോത്സവം സംഘാടക സമിതിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എല്‍.എ. ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളില്‍നടക്കുന്ന കേരളോത്സവത്തിന്റ ബ്രോഷര്‍ കായിക താരങ്ങള്‍ക്ക് നല്‍കി എംഎല്‍എ പ്രകാശനം ചെയിതു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിഎ അഷഫലി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഷ്റഫ് കര്‍ള സ്വാഗതം പറഞ്ഞു.
സബ്ജൂനിയര്‍ വിഭാഗം 100 മീറ്ററില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അംഗടിമുഗര്‍ ഹൈസ്‌കൂളിലെ അഹമദ് നിയാസ് , സീനിയര്‍ ഗേള്‍സ് 100 മീറ്ററില്‍ ഒന്നാം സ്ഥാനം നേടിയ റഹന രഘു ഫുട്‌ബോള്‍ താരങ്ങളായ അബ്ദുള്ള ഫൈസാന്‍, മുഹമ്മദ് മുഹാദ് ബങ്കര മഞ്ചേശ്വരം, ഫസാന്‍ ബിലാല്‍ കുണ്ടില്‍ എന്നിവര്‍ അനുമോദനങ്ങള്‍ ഏറ്റുവാങ്ങി. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സമീറ ഫൈസല്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഷമീമ അന്‍സാരി, സക്കീന, അബ്ദുല്ല ഹാജി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഹനീഫ പാറ, സുകുമാര കുതിരപ്പടി, കലാഭവന്‍ രാജു, മധൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഉമേഷ് ഘട്ടി, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥന്മാരായ സുജിത്ത്, സുഗുണ കുമാര്‍. പത്മനാഭന്‍ സാമൂഹിക പ്രവര്‍ത്തകരായ അഹമദ് അലി കുമ്പള, കോട്ടി കുമ്പള സംസാരിച്ചു. ബിഡിഒ ഇന്‍ ചാര്‍ജ് അഷ്‌റഫ് നന്ദി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page