കണ്ണൂര്‍: വ്യാപാരിയുടെ വീട് കുത്തിതുറന്ന് 300 പവന്‍ സ്വര്‍ണ്ണവും ഒരു കോടി രൂപയും കവര്‍ച്ച ചെയ്തു. തളിപ്പറമ്പ്, മന്ന കെ എസ് ഇ ബിക്കു സമീപത്തെ അഷ്റഫ് ട്രേഡേഴ്സ് ഉടമ വളപ്പട്ടണത്തെ കെ പി അഷ്റഫിന്റെ വീട്ടിലാണ് കവര്‍ച്ച. അഷ്റഫും കുടുംബവും നവംമ്പര്‍ 19ന് തമിഴ്നാട് മധുരയിലേയ്ക്ക് വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. ഞായറാഴ്ച രാത്രി 10.30 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്.
വീടിന്റെ പിന്‍ഭാഗത്തെ ജനല്‍ തകര്‍ത്താണ് കവര്‍ച്ചക്കാര്‍ അകത്തു കടന്നത്. വീട്ടിലും പരിസരത്തുമുള്ള സി സി ടി വി ക്യാമറകള്‍ തകര്‍ത്ത നിലയിലാണ്. പണവും സ്വര്‍ണ്ണവും കിടപ്പു മുറിയിലെ അലമാരയിലായിരുന്നു സൂക്ഷിച്ചിരുന്നത്.
വിവരമറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തി. അഷ്റഫിന്റെയും കുടുംബത്തിന്റെയും അസാന്നിധ്യം അറിയുന്നവരായിരിക്കും കവര്‍ച്ചയ്ക്കു പിന്നിലെന്നു സംശയിക്കുന്നു.
