കാസര്‍കോട്: കാലിക്കടവില്‍ ലോറി നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ട ഓട്ടോയിലേക്കും ലോട്ടറി സ്റ്റാളിലേക്കും പാഞ്ഞുകയറി. ഒരാള്‍ക്ക് പരിക്ക്. ശ്രീമുത്തപ്പന്‍ ലോട്ടറി സ്റ്റാള്‍ ഉടമയും വീത് കുന്നിന് സമീപത്തെ പി സുരേശനാ(49)ണ് പരിക്ക്. ഇയാളെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ ഒന്‍പതരയോടെ കുടുബശ്രീ ഹോട്ടലിന് സമീപത്താണ് അപകടം. കണ്ണൂര്‍ ഭാഗത്തുനിന്നും ഇളനീരുമായി വരികയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. നിര്‍ത്തിയിട്ട ഓട്ടോയിലേക്കും ലോട്ടറി സ്റ്റാളിലേക്കും പാഞ്ഞുകയറി മറിയുകയായിരുന്നു. അപകടസമയത്ത് സ്റ്റാളിനകത്തായിരുന്നു പരിക്കേറ്റ സുരേശന്‍. നിര്‍ത്തിയിട്ട ഓട്ടോയില്‍ ആളുണ്ടായിരുന്നില്ല.
