കണ്ണൂർ: എഡിഎം കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തെളിവു കൾ നഷ്‌ടപ്പെടാതിരിക്കാൻ കോ ടതിയുടെ ഇടപെടൽ തേടി ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിൽ 26ന് കണ്ണൂർ ചീഫ് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേട്ട് കോട തി വാദം കേൾക്കും. കോടതി നിർദേശപ്രകാരംഅഡീഷനൽ പബ്ലിക് പ്രോസി ക്യൂട്ടർ ശനിയാഴ്ച റിപ്പോർട്ട് നൽ കി. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ, യാത്രയയപ്പ് യോഗത്തിന്റെ മുഖ്യസാക്ഷി യായ കളക്ടർ അരുൺ കെ.വിജ യൻ, പെട്രോൾ പമ്പ് തുടങ്ങാൻ അപേക്ഷ നൽകിയ ടി.വി.പ്രശാന്ത് എന്നിവരുടെ മൊബൈൽ ഫോൺ വിളികളുടെ വിശദാംശങ്ങളും ടവർ ലൊക്കേഷൻ വിവരങ്ങളും കേസുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളും സംരക്ഷിക്കാൻ നിർദേശിക്കണമെന്നാണ് മഞ്ജുഷയുടെ ആവശ്യം.പൊലീസ് അന്വേഷണം തൃപ്തികരമല്ലാത്തതിനാൽ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് കുടുംബം നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇതിന് അനുമതി ലഭിച്ചാൽ തെളിവുകൾ നഷ്ടപ്പെടാതിരിക്കാനാണ് ഹർ ജി നൽകിയത്.
