മഞ്ചേശ്വരം ഉദ്യാവറില്‍ വീണ്ടും കവര്‍ച്ച; ഗള്‍ഫുകാരന്റെ വീട്ടില്‍ നിന്നു സ്വര്‍ണ്ണവും പണവും കൊള്ളയടിച്ചു

മഞ്ചേശ്വരം: ഉദ്യാവര്‍ പത്താം മൈലിനടുത്തു വീണ്ടും കവര്‍ച്ച.
ചെറിയ പള്ളിക്കടുത്തെ പൊടിയ അക്ബറിന്റെ വീടിന്റെ വാതില്‍ പൊളിച്ചു അകത്തു കടന്ന മോഷ്ടാക്കള്‍ ആറരപ്പവന്‍ സ്വര്‍ണ്ണാഭരണവും 35000 രൂപയും കവര്‍ച്ച ചെയ്തു.
മഞ്ചേശ്വരത്തുള്ള മകളുടെ ഭര്‍ത്താവിനെ ഗള്‍ഫിലേക്കു യാത്ര അയക്കുന്നതിനു വ്യാഴാഴ്ച പൊടിയ അക്ബറും കുടുംബവും മംഗ്‌ളൂരു വിമാനത്താവളത്തില്‍ പോയിരുന്നു. മരുമകനെ യാത്രയയച്ച ശേഷം അക്ബറും കുടുംബവും അന്നു രാത്രി മകളുടെ വീട്ടില്‍ തങ്ങി. വെള്ളിയാഴ്ച സ്വന്തം വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ വാതില്‍ പൊളിച്ച നിലയില്‍ കണ്ടത്. അകത്തു കയറി നോക്കിയപ്പോള്‍ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയില്‍ കണ്ടു. അലമാരയുടെ പൂട്ടു പൊളിച്ച നിലയിലായിരുന്നു. അതില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണവും പണവും കൊള്ളയടിച്ചതായും കാണപ്പെട്ടു. സംഭവം മഞ്ചേശ്വരം പൊലീസില്‍ പരാതിപ്പെട്ടു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും ശനിയാഴ്ച സംഭവസ്ഥലം പരിശോധിക്കുമെന്നു പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page