ചേലക്കര നിയമസഭാ മണ്ഡലം എല്‍എഫ് നിലനിര്‍ത്തി. വാശിയേറിയ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യുആര്‍ പ്രദീപ് 12122 വോട്ടിന്റെ ഭൂരിപക്ഷം നേടി ജയിച്ചു. യുഡിഎഫിലെ രമ്യാ ഹരിദാസിനെയാണ് പരാജയപ്പെടുത്തിയത്. ചേലക്കര നിയമസഭാ മണ്ഡലം എല്‍ഡിഎഫിന്റെ അഭിമാന മണ്ഡലമായിരുന്നു. കഴിഞ്ഞ നാലു തെരഞ്ഞെടുപ്പുകളില്‍ ഈ മണ്ഡലത്തില്‍ തുടര്‍ച്ചയായി വിജയിച്ചത് കെ രാധാകൃഷ്ണന്‍ ആണ്. ഇടതുമുന്നണിയുടെ കുത്തക മണ്ഡലമായിരുന്നു. ഇടതുമുന്നണി വിട്ട പിവി അന്‍വര്‍ എംഎല്‍എ രൂപീകരിച്ച ഡിഎംകെ പാര്‍ടി സ്ഥാനാര്‍ഥി മല്‍സര രംഗത്തുണ്ടായിരുന്നു. നിലവില്‍ സിപിഎം വള്ളത്തോള്‍ നഗര്‍ ഏരിയ കമ്മിറ്റി അംഗമാണ് യു ആര്‍ പ്രദീപ്. പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന കമ്മിറ്റി അംഗവും കെഎസ്‌കെടിയു ജില്ലാ കമ്മിറ്റി അംഗവുമാണ്.
