തൃശൂര്‍: പാളം മുറിച്ച് കടക്കുന്നതിനിടയില്‍ ട്രെയിനിടിച്ച് യുവതി മരിച്ചു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു മറ്റു രണ്ടുപേര്‍ക്കു പരിക്കേറ്റു. അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട്, കാഞ്ഞങ്ങാട് സ്വദേശനിയാണ് മരിച്ചത്. ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. പരിക്കേറ്റ പറവൂര്‍ സ്വദേശി ഉഷ ഗുരുതരനിലയിലാണ്. കൂടെ ഉണ്ടായിരുന്ന മറ്റൊരു സ്ത്രീക്കും പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ തൃശൂര്‍, ഡിവൈന്‍ നഗറിലാണ് അപകടം. മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തിലേയ്ക്ക് പോവുകയായിരുന്നു കാഞ്ഞങ്ങാട് സ്വദേശിനിയും മറ്റു രണ്ടുപേരും. പാളം മുറിച്ചു കടക്കുന്നതിനിടയില്‍ എറണാകുളം ഭാഗത്തു നിന്നും എത്തിയ ട്രെയിനിടിച്ചാണ് അപകടം. അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
