മുസ്സോറിയയിലേക്ക് ഒരു യാത്ര | Kookkanam Rahman

1986-ലാണെന്ന് തോന്നുന്നു. അവിചാരിതമായി ഇന്ത്യയിലെ പ്രമുഖ സുഖവാസ സ്ഥലമായ മുസ്സോറിയയിലേക്ക് എനിക്കൊരു യാത്ര തരപ്പെട്ടത്. നെഹ്‌റു യുവക് കേന്ദ്രയുടെ നേതൃത്വത്തില്‍കേരളത്തില്‍നിന്ന് ഒരു ദളിത് കലാട്രൂപ്പിനെയും കൊണ്ട് മുസ്സോറിയയിലേക്ക് പോകാന്‍ആവശ്യപ്പെട്ടപ്പോള്‍സന്തോഷപൂര്‍വ്വം ആ ദൗത്യം ഞാന്‍ ഏറ്റെടുക്കുകയായിരുന്നു. ടീം ലീഡറായിട്ടായിരുന്നു പോകേണ്ടിയിരുന്നത്. ഇരിട്ടി പേരാവൂര്‍തുടങ്ങിയ ഭാഗങ്ങളില്‍നിന്നുള്ള ദളിത് കലാകാരന്‍മാരെയാണ് കൊണ്ടു പോകേണ്ടത്. അന്ന് കണ്ണൂര്‍നെഹ്‌റു യുവ കേന്ദ്രയുടെ കോ-ഓര്‍ഡിനേറ്റര്‍പ്രൊഫ എ.ശ്രീധരനായിരുന്നു. അദ്ദേഹവും കൂടെ ഉണ്ടാവുമെന്ന് അറിയിച്ചിരുന്നു. യുവകലാകാരന്‍മാരായ പതിനേഴ് പേര്‍ടീമിലുണ്ട്. രണ്ടു ദിവസം മുന്നേ ടീം അംഗങ്ങള്‍എത്തിച്ചേരണമെന്ന് നിര്‍ദ്ദേശം കൊടുത്തിരുന്നു. ട്രെയിന്‍പുറപ്പെടുന്നതിന് മുമ്പേ ടീം അംഗങ്ങള്‍കണ്ണൂര്‍റെയില്‍വേ സ്റ്റേഷനിലെത്തിയിരുന്നു.
അവിടെ വെച്ച് എല്ലാവരുമായി പരിചയപ്പെട്ടു. സ്ലീപ്പര്‍കോച്ചാലായിരുന്നു യാത്ര. ആടിയും പാടിയും കഥ പറഞ്ഞുമുള്ള രണ്ട് ദിവസത്തെ ആ ട്രെയിന്‍യാത്ര സന്തോഷകരമായിരുന്നു. പക്ഷെ ഡല്‍ഹി അടുത്തപ്പോള്‍ സ്ഥിതിഗതികള്‍ ആകെ മാറി. സ്ലീപ്പര്‍ കോച്ചാണെന്നറിഞ്ഞിട്ടു പോലും സ്റ്റേഷനില്‍ നിന്ന് ആളുകള്‍അതിനുള്ളിലേക്ക് തളളിക്കയറാന്‍ തുടങ്ങി. അതോടെ തിക്കും തിരക്കുമായി ആകപ്പാടെ ബഹളം. സെന്‍ട്രല്‍റെയില്‍വേ സ്റ്റേഷനില്‍ഞങ്ങള്‍ക്കിറങ്ങണം.
പക്ഷെ വഴി ഇല്ല. ആളുകളെ തട്ടി ഒന്ന് നീങ്ങാന്‍ പോലും വയ്യാത്ത അവസ്ഥ. കൂടെ ലഗേജും.
അതും കയ്യില്‍പിടിച്ച് കമ്പാര്‍ട്ട്‌മെന്റില്‍നിന്ന് ഡോറിന്റെ അടുത്തേക്ക് നീങ്ങല്‍ സാധ്യമല്ലെന്ന് ഉറപ്പായി.
അതോടെ ലഗേജ് തലയില്‍വെച്ച് തിക്കിത്തിരക്കി എങ്ങനെയെല്ലാമോ ഇറങ്ങി. സമയം രാവിലെ പത്തുമണി.
ഇനി ഡല്‍ഹിയില്‍നിന്ന് മുസ്സോറിയയിലേക്ക്. അവിടെയാണ് നാഷണല്‍ആദിവാസി ആര്‍ട്ട് ഫെസ്റ്റിവല്‍നടക്കുന്നത്.
അന്ന് രാജീവ് ഗാന്ധിയാണ് പ്രധാനമന്ത്രി. ഓരോ സംസ്ഥാനങ്ങളില്‍നിന്നും ഡല്‍ഹിയില്‍എത്തിച്ചേര്‍ന്ന കലാ ട്രൂപ്പുകളെ മുസ്സോറിയയില്‍എത്തിക്കാന്‍എയര്‍കണ്ടീഷന്‍ബസ് ഏര്‍പ്പാടാക്കിയിട്ടുണ്ടായിരുന്നു.
കേരളത്തില്‍നിന്ന് എത്തിയ ഞങ്ങളെ കൊണ്ടുപോകുന്നതിനും ബസ് പുറത്ത് കാത്തു നില്‍ക്കുന്നുണ്ടെന്ന വിവരം കിട്ടി. ഞങ്ങള്‍ഇരുപത് പേര്‍ക്ക് യാത്ര ചെയ്യാന്‍നാല്‍പത് സീറ്റുളള എയര്‍കണ്ടീഷന്‍ബസ്.
ക്യൂ ആയി ചെന്ന് ഞങ്ങള്‍ബസ്സില്‍കയറി. എല്ലാവരുടേയും മുഖത്ത് സന്തോഷപൂത്തിരി കത്തുന്നുണ്ടായിരുന്നു. ബസ്സ് നീങ്ങിത്തുടങ്ങി. കലാകാരന്‍മാര്‍അവരുടെ കലാപരിപാടികള്‍ഒറ്റയ്ക്കും കൂട്ടായും അവതരിപ്പിച്ചു കൊണ്ടിരുന്നു.
ഡല്‍ഹിയില്‍നിന്നും അഞ്ച് മണിക്കൂറോളമുണ്ട് ബസ് യാത്രയ്ക്ക്. ഹിമാചല്‍പ്രദേശിലൂടെയാണ് മുസ്സോറിയയില്‍എത്തേണ്ടത്. ടാറിടാത്ത റോഡാണ്. ഒരു ഭാഗത്ത് ഉയര്‍ന്ന മലനിരകള്‍. മറുഭാഗത്ത് അഗാധമായ താഴ് വര. ഒരു വാഹനത്തിനു മാത്രം കടന്നു പോകാന്‍വീതിയുളള ഇടുങ്ങിയ റോഡും. താഴേക്ക് നോക്കുമ്പോള്‍ തന്നെ ഭയം തോന്നും. വീണ് പോയാല്‍ പൊടി പോലും കിട്ടില്ല.
മനസ്സ് എന്തെല്ലാമോ ചിന്തിച്ചു കൂട്ടാന്‍ തുടങ്ങി. മരണ ഭയം കൂടി വന്നപ്പൊ കുറേ സമയം കണ്ണടച്ചിരുന്നു.
പക്ഷെ യുവാക്കള്‍ക്ക് അതൊന്നും ഒരു പ്രശ്‌നമേ അല്ലായിരുന്നു. അവരതിലൊന്നും ശ്രദ്ധകൊടുക്കാതെ പാട്ടും കൂത്തുമായി സജീവം തന്നെ. എനിക്കാണെങ്കില്‍ നെഞ്ചിടിപ്പ് ഇങ്ങനെ കൂടുകയാണ്.
പെട്ടന്നാണ് ഡ്രൈവറുടെ അറിയിപ്പ് വന്നത്. ബസ്സില്‍ഇരിക്കാന്‍ഭയമുളളവര്‍ക്ക് ഇറങ്ങി നടക്കാം.
കേള്‍ക്കേണ്ട താമസം ഞങ്ങള്‍രണ്ടു മൂന്നു പേര്‍ഇറങ്ങി നടന്നു. എന്നെ പോലെ പേടിച്ചിരുന്നവര്‍ തന്നെയാവും അവരും.
ബസ് വളരെ സ്ലോ ആയിട്ടേ നീങ്ങുന്നുളളൂ. അത് കൊണ്ട് തന്നെ ഞങ്ങള്‍ കുറച്ച് നടക്കും വീണ്ടും ബസ്സില്‍കയറും.
പിന്നേയും നല്ല പേടി തോന്നുമ്പോള്‍ നടക്കും. വീണ്ടും ബസ്സില്‍. ഇങ്ങനെ കുറച്ചു ദൂരം പിന്നിട്ടു.
പിന്നെ ധൈര്യം സംഭരിച്ച് ബസ്സില്‍തന്നെ മുസ്സോറി വരെ ചെന്നു. എല്ലാ സംസ്ഥാനങ്ങില്‍നിന്നും കലാ ട്രൂപ്പുകാര്‍എത്തിക്കൊണ്ടിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. അവിടെ നല്ല തണുപ്പായിരുന്നു. ചൂട് ബനിയനും മഫ്‌ളറും കരുതിയിരുന്നത് കൊണ്ട് അല്‍പം ശമനം കിട്ടി. ഓരോ ട്രൂപ്പിനും ഹാള്‍അലോട്ട് ചെയ്തു തന്നിരുന്നു. സമയം നാലുമണിയോടടുത്തു കാണും. മലമുകളിലെ വിശാലമായ മൈതാനത്തില്‍എല്ലാവരും അതാത് സംസ്ഥാനങ്ങളുടെ ബാനറിന് പിന്നില്‍അണിനിരന്നു. അതിനിടയില്‍മണ്‍കപ്പില്‍ചൂട് കാപ്പി കിട്ടി. കപ്പ് എന്തു ചെയ്യേണ്ടതെന്ന് ആലോചിച്ചു നില്‍ക്കുമ്പോഴേക്കും അവിടത്തുകാര്‍ കുടിച്ചു കഴിഞ്ഞ ഉടനെ കപ്പ് നിലത്തെറിഞ്ഞുടക്കുന്നത് കണ്ടു.
അതേ പോലെ ഞങ്ങളും ചെയ്തു. പക്ഷെ എനിക്കെന്തോ എറിഞ്ഞുടക്കാന്‍ഒരു മടി പോലെ തോന്നിയിരുന്നു.
അത്രയും മനോഹരമായിരുന്നു അത്. മുറിയില്‍കൊണ്ടു ചെന്ന് നാട്ടിലേക്കു കൊണ്ടു പോയാലോ എന്ന് വരെ ചിന്തിച്ചിരുന്നു. പക്ഷെ മറ്റുള്ളവര്‍ എന്ത് കരുതുമെന്ന തോന്നലില്‍ ഞാനാ ആഗ്രഹം വേണ്ടെന്ന് വെച്ചു.
അടുത്തത് മുസ്സോറി ടൗണിലൂടെ കലാകാരന്‍മാരുടെ റോഡ് ഷോ ആയിരുന്നു. ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന ആ കലാരൂപങ്ങള്‍കണ്ണിനും കാതിനും ഇമ്പമേകിയിരുന്നു. മൂന്നു ദിനങ്ങളിലായി കലാപരിപാടികള്‍അരങ്ങേറി. എല്ലാം കഴിഞ്ഞപ്പോള്‍ തിരിച്ചു വരാനുളള ഒരുക്കത്തിലായി. പരസ്പരം യാത്ര പറഞ്ഞും കുശലം പറഞ്ഞും അറേഞ്ചു ചെയ്ത ബസില്‍കയറി. തിരിച്ചു വരവില്‍ഡെറാഡൂണ്‍, ഡര്‍ജിലിംഗ് തുടങ്ങിയ സുഖവാസ കേന്ദ്രങ്ങളില്‍ഇറങ്ങി കുറച്ചു സമയം ചെലവഴിച്ചിരുന്നു. അത് കൊണ്ടാണോ എന്നറിയില്ല. മടക്കയാത്രയില്‍റോഡ് അത്ര ഭയമായി തോന്നിയിരുന്നില്ല.
ഒടുവില്‍ ഡല്‍ഹിയിലെത്തി. കൂട്ടത്തിലുളളവര്‍ക്കെല്ലാം താജ് മഹല്‍കാണണമെന്ന ആഗ്രഹമുണ്ടായപ്പോള്‍ ആഗ്രയിലിറങ്ങി. ലോകാത്ഭുതങ്ങളില്‍ഒന്നായ താജ്മഹലും ചുറ്റിക്കണ്ടു. വര്‍ഷങ്ങള്‍പലതു കഴിഞ്ഞിട്ടും നെഹ്‌റു യുവക് കേന്ദ്രവഴി സംഘടിപ്പിച്ചു തന്ന ഡല്‍ഹി ഡെറാഡൂണ്‍, മുസ്സോറി, ആഗ്ര യാത്രയും അന്താരാഷ്ട്ര ആദിവാസി കലാമേളയും മനസ്സില്‍മായാതെ നില്‍ക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page