കാസര്‍കോട്: കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലും ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലും രണ്ടിടത്ത് കവര്‍ച്ചാശ്രമം.
തളങ്കര വില്ലേജ് ഓഫീസില്‍ ശനിയാഴ്ച രാത്രിയിലാണ് കവര്‍ച്ചാശ്രമം ഉണ്ടായത്. വാതിലിന്റെ പൂട്ടു തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ ഫയലുകള്‍ വാരിവലിച്ചിട്ട നിലയിലാണ്. വില്ലേജ് അസിസ്റ്റന്റ് പരവനടുക്കം, മച്ചിനടുക്കത്തെ അബ്ദുല്‍ സലീഹിന്റെ പരാതി പ്രകാരം ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മാന്യ-നീര്‍ച്ചാല്‍ റോഡിലെ മതക്കത്തു അടച്ചിട്ട വീട്ടില്‍ കവര്‍ച്ചാശ്രമം ഉണ്ടായി. മടിക്കേരിയില്‍ കുടുംബസമേതം താമസിക്കുന്ന ഗോപാലയുടെ വീട്ടിലാണ് കവര്‍ച്ചാശ്രമം ഉണ്ടായത്. അടുത്തിടെയാണ് ഗോപാല വീടു വിലകൊടുത്ത് മറ്റൊരാളില്‍ നിന്നു വാങ്ങിയത്. താമസം ആരംഭിച്ചിട്ടില്ല. നേരത്തെ താമസം ഉണ്ടായിരുന്നവര്‍ ഒരു ചട്ടി പോലും ബാക്കിവയ്ക്കാതെയാണ് വീടൊഴിഞ്ഞത്. ഇക്കാര്യങ്ങളൊന്നും അറിയാത്ത മോഷ്ടാക്കള്‍ അടഞ്ഞു കിടക്കുന്ന വീടിന്റെ പൂട്ടു തകര്‍ത്ത് അകത്തു കയറുകയായിരുന്നു.