കാഞ്ഞങ്ങാട്, കൂളിയങ്കാലില്‍ ഇരുസംഘങ്ങള്‍ ഏറ്റുമുട്ടി; പൊലീസ് ലാത്തിവീശി, സംഘര്‍ഷത്തിനിടയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കൂളിയങ്കാലില്‍ ഇരുസംഘങ്ങള്‍ പരസ്പരം ഏറ്റുമുട്ടി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടുവെങ്കിലും അനുസരിച്ചില്ല. തുടര്‍ന്ന് ലാത്തിവീശിയാണ് ആള്‍ക്കൂട്ടത്തെ പിരിച്ചു വിട്ടത്. സംഘര്‍ഷത്തിനിടയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. അജിത്ത്കുമാറിന്റെ വലതു കണ്ണിനു പരിക്കേറ്റു.
ശനിയാഴ്ച രാത്രി ഏഴര മണിയോടെയാണ് സംഭവം. ഇരുസംഘങ്ങള്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. ഈ വിവരം നാട്ടുകാരാണ് ഫോണ്‍ ചെയ്ത് അറിയിച്ചതെന്നു പൊലീസ് പറഞ്ഞു. തുടര്‍ന്നാണ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയത്. സംഘര്‍ഷത്തിലേര്‍പ്പെട്ടവരോട് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടുവെങ്കിലും അനുസരിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. ലാത്തി ചാര്‍ജ്ജ് നടത്തിയതോടെ ആള്‍ക്കൂട്ടം ചിതറിയോടി. ഇതിനിടയിലാണ് പൊലീസിന്റെ കൈയില്‍ നിന്നു തെറിച്ചുവീണ ലാത്തിയെടുത്ത് എറിഞ്ഞപ്പോള്‍ ഇന്‍സ്‌പെക്ടറുടെ കണ്ണിന് പരിക്കേറ്റത്. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page