പാലക്കാട്: താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന്റെ ഉത്തരവാദികള്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും കൂട്ടരുമാണെന്നു സന്ദീപ് വാര്യര്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ ചേര്‍ന്നു കൊണ്ട് നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയും സിപിഎമ്മും തമ്മില്‍ ഡീലുണ്ട്. അതു കൊണ്ടാണ് കൊടകരയും കരുവന്നൂരും എങ്ങും എത്താതെ പോയത്. പാര്‍ട്ടിയിലെ ഒറ്റുകാരന്‍ ഞാനല്ല. അത് മറ്റു പലര്‍ക്കും ചേരുന്ന വിശേഷണമാണ്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം വിട്ട് സ്‌നേഹത്തിന്റെ രാഷ്ട്രീയത്തിലാണ് ഞാന്‍ എത്തിയത്. തന്നെ കോണ്‍ഗ്രസില്‍ ചേര്‍ത്തതിനു നന്ദിയുണ്ട്-സന്ദീപ് പറഞ്ഞു.
വെറുപ്പ് ഉല്‍പാദിപ്പിക്കുന്നിടത്ത് തനിക്ക് നീതി കിട്ടിയില്ല. അതു കൊണ്ടാണ് സ്‌നേഹത്തിന്റെ കടയില്‍ അംഗത്വം എടുത്തത്. സിപിഎം-ബിജെപി ഡീലിനെ എതിര്‍ത്തതാണ് താന്‍ ചെയ്ത തെറ്റ്-സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.
