വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

കണ്ണൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ഒരു മാസത്തോളമായി മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ചെമ്പേരി അരീക്കാമലയ്ക്കടുത്ത താരംചീത്തയിലെ അമ്പാട്ട് ജോസഫ് എന്ന അപ്പച്ചനാണ് (67) മരിച്ചത്. ജോസഫ് സഞ്ചരിച്ച സ്‌കൂട്ടറില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ചായിരുന്നു അപകടം. ഭാര്യ: വാണിയപ്പാറ കാഞ്ഞിരത്താംകുന്നേല്‍ കുടുംബാംഗം ത്രേസ്യാമ്മ. മക്കള്‍: ജിജോ (വിമുക്തഭടന്‍), അനു. മരുമക്കള്‍: സന്ധ്യ എളബ്ലാശേരില്‍(കരയത്തുംചാല്‍), ജിമ്മി പടിഞ്ഞാറെകുന്നേല്‍ (ചെമ്പന്തൊട്ടി). സഹോദരങ്ങള്‍: മാനി, തങ്കച്ചന്‍, മറിയക്കുട്ടി, എല്‍സമ്മ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page