ദുബായില്‍ ചികിത്സയിലായിരുന്ന മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി മരിച്ചു

ദുബായി: ദുബായില്‍ ചികിത്സയിലിരിക്കെ കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി മരണപ്പെട്ടു. ഷംസുദ്ദീന്‍ പാദാറാ(50)ണ് മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ മരിച്ചത്. ദുബായ് റാഷിദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കെഎംസിസി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. മൊയ്ദീന്‍ കുഞ്ഞിയുടെയും നബീസയുടെയും മകനാണ്. ഭാര്യ: ആയിഷ. മക്കള്‍: ഷമീം ഷാ, ശൈഷാദ്, സല്‍വ, സജ്വാ. സഹോദരങ്ങള്‍: മുംതാസ്, യൂനസ്, റഫീഖ്, ഷാഫി, നൗഷാദ്, മെഹറുന്നീസ, ഫയാസ്, മുന്‍ശിഫ, സര്‍ഫ്രാസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മാണിക്കോത്ത് സ്വദേശിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതിയെ പിടികൂടാന്‍ ഉപ്പളയില്‍ എത്തിയ പൊലീസിന് നേരെ അക്രമം; പ്രതിയെ സാഹസികമായി പിടികൂടി, അറസ്റ്റിലായത് മംഗളൂരുവില്‍ കൊല്ലപ്പെട്ട കാലിയാ റഫീക്കിന്റെ മകന്‍ സുഹൈല്‍, മാതാവും ഭാര്യയും ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ കേസ്
നെല്ലിക്കുന്ന് മുഹിയദ്ദീന്‍ പള്ളി റോഡിലെ കോളിന്റടിയില്‍ മാലിന്യമല രൂപപ്പെടുന്നു: ജനങ്ങള്‍ പരമ സുരക്ഷിതരെന്നു വിലയിരുത്തല്‍, മുനിസിപ്പാലിറ്റി ഓഫീസിലും എല്ലാവരും സുരക്ഷിതരല്ലേ എന്ന് നെല്ലിക്കുന്നു നിവാസികള്‍

You cannot copy content of this page