കാസര്‍കോട്: മര്‍കസ് ജാമി ഉല്‍ ഫുതൂഹ് ചെയര്‍മാനും വ്യവസായിയുമായ സിപി അബ്ദുല്‍ റഹ്‌മാന്‍ ഹാജി കുറ്റൂരിന് സഅദിയ്യ സ്ഥാപകനും വ്യവസായ പ്രമുഖനുമായ കല്ലട്ര അബ്ദുല്‍ കാദിര്‍ ഹാജി സ്മാരക പ്രഥമ അവാര്‍ഡ് നല്‍കാന്‍ ജാമിഅ സഅദിയ്യ കേന്ദ്ര സെക്രട്ടറിയേറ്റ് തീരുമാനിച്ചു. 24 ന് നടക്കുന്ന സഅദിയ്യ സനദ് ദാന സമാപന സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കും. പ്രസിഡന്റ് സയ്യിദ് കെഎസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍, എപി അബ്ദുല്ല മുസ് ലിയാര്‍ മാണിക്കോത്ത്, കെപി ഹുസൈന്‍ സഅദി കെസി റോഡ്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ബിഎസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ കാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എംഎ അബ്ദുല്‍ വഹാബ്, അബ്ദുല്‍ കരീം സഅദി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ശാഫി ഹാജി കീഴൂര്‍ പ്രസംഗിച്ചു.
