കണ്ണൂര്‍: പയ്യന്നൂര്‍ കോളേജ് ഭരണ സമിതി പ്രസിഡണ്ടും കണ്ണൂര്‍ ഡിസിസി ട്രഷററുമായ കെ.വി.രാമചന്ദ്രന്‍ മാസ്റ്റര്‍ അന്തരിച്ചു. മാടായി സര്‍വീസ് ബാങ്ക് പ്രസിഡന്റ്, കല്യാശേരി നിയോജകമണ്ഡലം
യുഡിഎഫ് ചെയര്‍മാന്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു. മാടായി ഗവ.ബോയ്‌സ് ഹൈസ്‌കൂള്‍ റിട്ട. അധ്യാപകനായിരുന്നു. കെപിസി സി പ്രസിഡന്റ് കെ.സുധാകരനുമായി ഏറെ അടുപ്പം പുലർത്തി യിരുന്നു. ഭൗതീകശരീരം കണ്ണൂര്‍ ഡിസിസി ഓഫീസിലും പഴയങ്ങാടി ടൗണിലും പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കിലും വെങ്ങര ഗാന്ധി മന്ദിരത്തിലും പൊതു ദര്‍ശനത്തിന് വെച്ചു. സംസ്‌കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് വെങ്ങര സമുദായ ശ്മശാനത്തില്‍ നടക്കും. പയ്യന്നൂരിലെ പരേതനായ സ്വാതന്ത്ര്യ സമര സേനാനി കണ്ണോത്ത് കുഞ്ഞിരാമൻ നായരുടെയും പരേതയായ കുന്നുമ്മൽ വീട്ടിൽ ജാനകിഅമ്മ യുടെയും മകനാണ്. ഭാര്യ: കുളങ്ങരത്ത് രാഗിണി. മക്കൾ: ശ്രീജ (എറണാകുളം), രഞ്ജിത്ത് (ടിസി എസ്, കൊച്ചി). മരുമക്കൾ:പി.സു രേഷ് (ക്യാപ് ജെമിനി ഐടി കമ്പനി, കൊച്ചി) ടി.കൃഷ്ണേ ന്ദു(ക്വസ്‌റ്റ് ഗ്ലോബൽ ഐടി കമ്പ നി, കൊച്ചി). സഹോദരങ്ങൾ: ലീല, ഭാനുമതി, ദിവാകരൻ(റിട്ട. ജില്ലാ ബാങ്ക്), ഭാരതി, ഹരീന്ദ്രൻ (റിട്ട.മർച്ചന്റ് നേവി).
