ബദിയഡുക്ക: പെര്‍ഡാല, മക്കിക്കാനയിലെ വെങ്കടകൃഷ്ണഭട്ട് (68) അന്തരിച്ചു. കാസര്‍കോട് വിദ്യാനഗര്‍ വ്യവസായ എസ്റ്റേറ്റിലെ ജെസ്ത ടെക്നോക്രാഫ്റ്റ് ഉടമയാണ്. പിതാവ്: പരേതനായ ഗോവിന്ദഭട്ട്(റിട്ട. ഹെഡ്മാസ്റ്റര്‍). മാതാവ്: ലീലാവതി. ഭാര്യ: പരേതയായ രഞ്ജിനി. ഏകമകന്‍: അക്ഷയഗോവിന്ദ്. സഹോദരങ്ങള്‍: ദേവകി ദേവി, ഈശ്വരി.
പെര്‍ഡാല ശ്രീ ഉദനേശ്വര ക്ഷേത്രം മാനേജിംഗ് ട്രസ്റ്റിയായിരുന്നു. നിര്യാണത്തില്‍ കേരള ചെറുകിട വ്യവസായ ഫെഡറേഷന്‍ (കെഎസ്എസ്‌ഐഎഫ്) ജില്ലാ കമ്മിറ്റി അനുശോചിച്ചു. ജില്ലാ പ്രസിഡണ്ട് സി.എച്ച് ചന്ദ്രശേഖരന്‍, വൈസ് പ്രസിഡണ്ട് അന്‍വര്‍ കെ, സെക്രട്ടറി പ്രകാശ് ചന്ദ്ര, ജോ.സെക്രട്ടറി അശോകന്‍, ട്രഷറര്‍ അനില്‍കുമാര്‍, എസ്. സുരേന്ദ്രന്‍, മുഹമ്മദ് അഷ്‌റഫ്, ഷാജി, മണികണ്ഠന്‍, സതീശന്‍ എന്നിവര്‍ പരേതന്റെ വീട്ടിലെത്തി അനുശോചിച്ചു. കെ.എസ്.എസ്.ഐ.എഫ് ജില്ലാ എക്‌സി. അംഗമായിരുന്ന വെങ്കടകൃഷ്ണഭട്ട് വിദ്യാനഗര്‍ വ്യവസായ എസ്റ്റേറ്റില്‍ 36 വര്‍ഷമായി ജെസ്ത വ്യവസായ യൂണിറ്റ് നടത്തിവരുന്നു.