വീട്ടുമുറ്റത്തു പാര്‍ക്ക് ചെയ്തിരുന്ന ഗുഡ്സ് ടെമ്പോ തനിയെ നീങ്ങിയതിനെതുടര്‍ന്ന് അപകടം. വാഹനം ദേഹത്തുകയറി മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം. ബണ്ട്വാള്‍ ഫരങ്കിപ്പേട്ടയ്ക്ക് സമീപം പട്ടണബെയിലു സ്വദേശി ഉനൈസിന്റെ മകള്‍ ആഷിക ആണ് മരിച്ചത്. ബുധനാഴ്ച ടിപ്പുനഗര്‍ ലൊറേറ്റോ പടവിലാണ് അപകടം.
മുത്തശ്ശിയുടെ വീടിനു പുറത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു കുട്ടി. അമ്മാവന്റെ ഉടമസ്ഥതയിലുള്ള ടെമ്പോ പെട്ടെന്ന് പിന്നിലേക്ക് നീങ്ങി. ചക്രത്തിനടിയില്‍ കുടുങ്ങിയ ആഷികയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ബണ്ട്വാള്‍ ട്രാഫിക് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
