കാസര്‍കോട്: മടക്കര കാവുംചിറയിലെ മല്‍സ്യവില്‍പനക്കാരനായ കെ.വി പ്രകാശന്റെ മരണവുമായി ബന്ധപ്പെട്ട് മല്‍സ്യ വില്‍പ്പന തൊഴിലാളിയായ യുവതി അറസ്റ്റില്‍. മടിവയല്‍ സ്വദേശിനി സി.ഷീബ(37)യെയാണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് പ്രതിയെ അറസ്റ്റുചെയ്തത്. വ്യാഴാഴ്ച വൈകീട്ട് ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും. ഷീബ നല്‍കിയ വ്യാജ പരാതിയെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് പ്രകാശന്‍ ആത്മഹത്യ ചെയ്തതെന്നാണ് വിവരം. രണ്ട് മാസം മുമ്പാണ് പ്രകാശനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസില്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ യുവതി രണ്ടരലക്ഷം രൂപ ആവശ്യപ്പെട്ടെന്നു വ്യക്തമാകുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു. മത്സ്യക്കച്ചവടക്കാരനായ പ്രകാശനെ കാടങ്കോട് ജയ്ഹിന്ദ് വായനശാലയ്ക്ക് സമീപത്തെ പഴയകെട്ടിടത്തിലാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ വീട്ടുകാരും വിവിധ സംഘടനകളും നിവേദനങ്ങള്‍ നല്‍കിയിരുന്നു.