കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കും: മുനി. ചെയര്‍മാന്‍

കാസര്‍കോട്: കാസര്‍കോട് നഗരസഭ നല്‍കിയ നഗരാസൂത്രണ പദ്ധതിയുടെ പരിഷ്‌കരിച്ച റിപ്പോര്‍ട്ടും പ്ലാനും (ഡി.ടി.പി സ്‌കീം) സര്‍ക്കാര്‍ അംഗീകരിച്ചുവെന്നു ചെയര്‍മാന്‍ അബ്ബാസ് ബീഗം പറഞ്ഞു. കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് ഏരിയയുടെയും സെന്‍ട്രല്‍ ഏരിയയുടെയും വികസനത്തിന് പരിഷ്‌കരിച്ച റിപ്പോര്‍ട്ട് സഹായകമാകുമെന്നും ഇരു ഏരിയകളിലെയും റസിഡന്‍ഷ്യല്‍ ഏരിയകളില്‍ വാണിജ്യത്തിനും താമസ ഉപയോഗത്തിനുമുള്ള നിര്‍മ്മാണങ്ങള്‍ അനുവദനീയമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ഇതോടു കൂടി ലഭ്യമാകുമെന്നും ചെയര്‍മാന്‍ പറഞ്ഞു.
1989, 1991 വര്‍ഷങ്ങളിലാണ് ഡി.ടി.പി സ്‌കീമുകള്‍ പ്രാബല്യത്തില്‍ വന്നത്. ചട്ടങ്ങളിലെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചു കൊണ്ടാണ് നിലവില്‍ സര്‍ക്കാര്‍ ഉത്തരവായിരിക്കുന്നത്. 33 വര്‍ഷത്തിന് ശേഷമാണ് കാസര്‍കോട് നഗരസഭയുടെ വിശദ നഗരാസൂത്രണ പദ്ധതി പരിഷ്‌കരിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നടപ്പാതയില്‍ ഹൈടെന്‍ഷന്‍ ലൈനില്‍ മുട്ടി നിന്ന മരക്കൊമ്പുകള്‍ വെട്ടിമാറ്റി; അതിലൊന്നിലുണ്ടായിരുന്ന കിളിക്കൂട്ടിലെ പറക്കമുറ്റാത്ത കിളിക്കുഞ്ഞിനു രക്ഷകരായി ഓട്ടോ ഡ്രൈവര്‍മാര്‍
ചെങ്കള, നാലാംമൈലില്‍ വീട് കുത്തിത്തുറന്ന് 15 പവനും അരലക്ഷം രൂപയും കവര്‍ന്ന കേസ്: കുപ്രസിദ്ധ അന്തര്‍സംസ്ഥാന കവര്‍ച്ചക്കാരന്‍ മുഹമ്മദ് ഷിഹാബ് അറസ്റ്റില്‍; പുല്ലൂരിലെ പ്രവാസിയുടെ വീട്ടിലെ കവര്‍ച്ചാ ശ്രമത്തിനും തുമ്പായി

You cannot copy content of this page