ദുബായ്: യു.എ.ഇല്‍ അനധികൃതമായി യാത്രാ താമസരേഖകള്‍ ഇല്ലാതെ കഴിയുന്നവര്‍ക്ക് പിഴ അടക്കാതെ രാജ്യം വിടാനും പുതിയ വിസയിലേക്ക് മാറാനും യു.എ.ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് സംവിധാനം ഡിസംബര്‍ 31 വരെ നീട്ടിയ സാഹചര്യത്തില്‍ രേഖകള്‍ ശരിയാക്കാന്‍ ബാക്കിയുള്ളവര്‍ പ്രയോജനപ്പെടുത്തണമെന്നു ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആര്‍, ട്രഷറര്‍ ഡോ.ഇസ്മായില്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
ഇളവ് പ്രയോജനപ്പെടുത്തുന്നവരെ സഹായിക്കുന്നതിനായി ദുബായ് കെ.എം.സി.സി അബു ഹൈല്‍ ആസ്ഥാനത്തു ഹെല്‍പ് ഡെസ്‌ക് സ്ഥാപിച്ചിട്ടുണ്ട്. മണ്ഡലം-ജില്ലാ-സംസ്ഥാന ഭാരവാഹികള്‍ അടക്കം പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവരെ സഹായിക്കാന്‍ രംഗത്തുണ്ട്. രേഖകള്‍ ക്രമപ്പെടുത്താന്‍ ഇന്ത്യന്‍ കൗണ്‍സിലേറ്റിലും സഹായ കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്.
യാത്ര ചെയ്യാനുള്ള താല്‍കാലിക പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ അവിടെ നിന്നു ലഭിക്കും.
യു.എ.ഇ.പ്രഖ്യാപിച്ച പൊതുമാപ്പ് നടപടിക്രമങ്ങള്‍ വളരെ ലളിതമാണെന്നും ഭാരവാഹികള്‍ അറിയിച്ചു.