ഒളിമ്പിക്സ് മാതൃകയിൽ സംസ്ഥാനത്തെ പ്രഥമ സ്കൂൾ കായികമേള: ഉദ്ഘാടനം തിങ്കളാഴ്ച വൈകിട്ട്, മത്സരം ചൊവ്വാഴ്ച മുതൽ അടുത്ത തിങ്കളാഴ്ച വരെ

കൊച്ചി: സംസ്ഥാന സ്കൂൾ കായികമേള തിങ്കളാഴ്ച വൈകിട്ട് എറണാകുളം മഹാരാജാസ് കോളേജ് മൈതാനിയിൽ ഉദ്ഘാടനം ചെയ്യും. ഒളിമ്പിക്സ് മാതൃകയിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന സംസ്ഥാനത്തെ ആദ്യ സ്കൂൾ കായികയാണിത്. മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും. വ്യാഴാഴ്ച രാവിലെ മുതലാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. പതിനേഴു വേദികളിലാണ് മത്സരം. 1460 ഇനങ്ങളിൽ 24000ത്തിൽപരം കായിക താരങ്ങൾ മത്സരിക്കും. അഞ്ചിനും ആറിനും ഗെയിംസ് മത്സരങ്ങളും ഏഴു മുതൽ അത്‌ലറ്റിക് വിഭാഗങ്ങളിലുമാണ് മത്സരങ്ങൾ. 11ന് സമാപിക്കും. ഭിന്നശേഷിക്കാരും ഗൾഫ് വിദ്യാർത്ഥികളും സംസ്ഥാന സ്കൂൾ ഗെയിംസിൽ മത്സരിക്കും. ആദ്യമായിയാണ് ഈ വിഭാഗങ്ങൾ സംസ്ഥാന സ്കൂൾ ഗെയിംസ് മത്സര രംഗത്തെത്തുന്നത്. കൗമാര കായികോത്സവത്തിന് എറണാകുളം അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ജർമ്മൻ വിസ തട്ടിപ്പ്: സൂത്രധാരൻ കാഞ്ഞങ്ങാട്ട് അറസ്റ്റിൽ; കുടുങ്ങിയത് പുതുക്കൈ സ്വദേശിയുടെ രണ്ടര ലക്ഷം രൂപ വിഴുങ്ങിയ കേസിൽ,മറ്റു നിരവധി കേസുകൾക്കു കൂടി തുമ്പായേക്കുമെന്ന് സൂചന
മംഗ്ളൂരു വിമാന താവളത്തിൽ നിന്നു മടങ്ങിയ കാർ കാഞ്ഞങ്ങാട്ട് റോഡരുകിൽ നിറുത്തിയിരുന്ന കാറിലിടിച്ചു; മുന്നോട്ട് നീങ്ങിയ കാർ ട്രാൻസ്ഫോർമറിൽ ഇടിച്ചു കയറി കത്തി, കുതിച്ചെത്തിയ ഫയർഫോഴ്സ് ഒഴിവാക്കിയത് വൻ ദുരന്തം
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കല്ലുവെട്ടുകുഴിയില്‍ തള്ളാനെത്തിയ സംഘം നാട്ടുകാരെ കണ്ട് ലോറി ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു; നാട്ടുകാര്‍ മാലിന്യം നിറച്ച പിക്കപ്പ് പിടിച്ചു, പിക്കപ്പ് പൊലീസ് കസ്റ്റഡിയില്‍, പ്രതികള്‍ക്കു വേണ്ടി തിരച്ചില്‍

You cannot copy content of this page